---
title: "സ്വന്തം ബ്രാന്റിലുള്ള കോഴിമുട്ടകളുമായി കോട്ടൂർ ഗ്രാമപഞ്ചായത്ത് "
english_title: "Kotur Gram Panchayat with its own brand of chicken eggs"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/71044/Kotur Gram Panchayat with its own brand of chicken eggs"
published_at: "2022-09-27T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63329f19bc5ad_EGGFARMKOTTUR.jpg"
keywords: []
---

# സ്വന്തം ബ്രാന്റിലുള്ള കോഴിമുട്ടകളുമായി കോട്ടൂർ ഗ്രാമപഞ്ചായത്ത് 

> **Lead Summary:** **കൂട്ടാലിട** : ഫാം ഫ്രഷ് കോട്ടൂർ എഗ്സ് എന്ന ബ്രാൻഡ്നാമത്തിൽ കോട്ടൂർ പഞ്ചായത്ത് വാർഷിക പദ്ധതിയായ മുട്ട ഗ്രാമം കോട്ടൂർ മോഡലിലൂടെ ഉൽപ്പാദിപ്പിച്ച കോഴിമുട്ടകൾ വിപണിയിലിറക്കി.

## Article Content

**കൂട്ടാലിട** : ഫാം ഫ്രഷ് കോട്ടൂർ എഗ്സ് എന്ന ബ്രാൻഡ്നാമത്തിൽ കോട്ടൂർ പഞ്ചായത്ത് വാർഷിക പദ്ധതിയായ മുട്ട ഗ്രാമം കോട്ടൂർ മോഡലിലൂടെ ഉൽപ്പാദിപ്പിച്ച കോഴിമുട്ടകൾ വിപണിയിലിറക്കി.

കുടുംബശ്രീ സി.ഡി.എസ് വഴിയാണ് വിൽപ്പന നടത്തുന്നത്. പദ്ധതി പ്രകാരം 50 മുട്ടക്കോഴികൾ വീതമുള്ള നൂറ് യൂണിറ്റുകളാണ് തുടങ്ങിയത്. ഓരോ യൂണിറ്റും പ്രതിദിനം 40 മുതൽ 45 മുട്ടകൾ വരെ നിലവിൽ ഉൽപ്പാദിപ്പിക്കുന്നുണ്ട്.

പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത ഉദ്ഘാടനം ചെയ്തു. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9747395840.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/71044/Kotur Gram Panchayat with its own brand of chicken eggs)